TRAVEL VIEWS..........

Sunday 3 March 2019

BEVERAGE OF WILD ELEPHANTS- ANAKKULAM ADIMALY

BEVERAGE OF WILD ELEPHANTS
 ANAKKULAM ADIMALY

കാട്ടാനകളുടെ മദ്യശാല  

ആനക്കുളം അടിമാലി 



അടിമാലി മൂന്നാർ ഹൈവേയിൽ കല്ലാറിൽ നിന്നും 17 കിലോമീറ്റർ അകലെയുള്ള  മാങ്കുളത്തുനിന്നും  6  കിലോമീറ്റര്  വടക്കാണ് ആനക്കുളം, ഈറ്റ ചോളയാർ  നദിയുടെ നടുവിലായുള്ള  ഉറവ നിന്നും വരുന്ന ഉപ്പു വെള്ളം കുടിക്കാൻ  30 മുതൽ ,60 എണ്ണം വരെ ആനകൾ വരാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഈ ഉപ്പു ഉറവയെ കാട്ടാനയുടെ മദ്യ ശാല (ബീവറേജ്) എന്നാണ് നാട്ടുകാർ പറയുന്നത് .


ഈ ഉറവക്ക് സമീപം വെള്ളം കുടിക്കാൻ ആനകളുടെ  മത്സരവും നടക്കാറുണ്ട്. ചിലകൊമ്പന്മാർ  വന്നാൽ  പ്രാണരക്ഷാർത്ഥം  റോഡ് അരികിലുള്ള വോളി ബോൾ കോർട്ടിന്  ചുറ്റുമുള്ള മൈതാനത്തേക്ക് കയറിവരും, ഉച്ചക്കെ ,വൈകൂന്നേരമേ സന്ധ്യക്കാനോ  ഇവർ വെള്ളകുടിക്കാനെത്തുന്നത്  എന്നു കണക്കുകൂട്ടാൻ ഒരു മാർഗവുമില്ല, എന്നാൽ വന്നാൽ തിരിച്ചു യാത്ര മിക്കവാറും രാവിലെ യായിരിക്കും, രാവിലെ 9 മണിക്ക് ശേഷവും തിരികെ കയറിപ്പോകാറുമുണ്ട്. ആനകൾ വരുമ്പോൾ ആരെങ്കിലും വെള്ളത്തിലുണ്ടെകിൽ  അവരെ വെള്ളത്തിൽ നിന്നും കയറിപ്പോകാൻ ചിന്നം  വിളിച്ചു  മുന്നറിയിപ്പും നൽകാറുണ്ട്. ആന വരുന്നത് വരെ കോർട്ടിൽ കളിക്കാനും ആന വന്നാൽ കളിനിർത്തി കണികളാകുവാനും ആണ്  ഫോറെസ്റ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. 

കാണികൾ എല്ലാം പോയ്ക്കഴിയുമ്പോൾ കാണികളുടെ സ്ഥാനം പിടിച്ചടക്കി റോഡിലുള്ള കടകൾ പരിശോധിക്കാനും ശ്രമിക്കാറുണ്ടെന്നു നിവാസികൾ പറയുന്നു.ആ ന വരുന്ന വഴിയിൽ താമസിക്കുന്ന ആദി വാസികളെ ഊരുകളിലുള്ളവരെ ആന ഉപദ്രവിക്കാറില്ല എന്ന് പറയുന്നു . 


ആനക്കുളത്തിനു സമീപത്തായി ആനയെ വീക്ഷിക്കുന്നതിനു ആനയ്ക്ക് കുഴപ്പമില്ലെങ്കിലും മറ്റെവിടെ നിന്നാലും ആന ഓടിക്കുമെന്നു  നാട്ടുകാർ പറയുന്നു






















































Friday 1 March 2019

KOCHI -DANUSHKODI HIGHWAY- modified MUNNAR 2019 JANUARY


                           KOCHI -DANUSHKODI HIGHWAY                                                                   renovating
                                                    MUNNAR
                                                                       JANUARY-2019


























ROCK CAVE AT GAP ROAD DEVIKULAM




LAND SLIDE NEAR MUNNAR ENG. COLLEGE