ആതിരപ്പള്ളി വെള്ളച്ചാട്ടം
DOWN FLOW
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി അതിരപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്നത് ചാലക്കുടിപ്പുഴയിലാണ്.
ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെയും വനം വകുപ്പിന്റെയും നിയത്രണത്തിലുള്ള മനോഹരമായ വനപ്രദേശമാണ് ,
വളരെ അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവയും ഈ പ്രദേശത്തെ മനോഹരമാക്കുന്നു, ഈ പാതയിലൂടെ യാത്ര ചെയ്താൽ ഷോളയാർ, മലക്കപ്പാറ വാൽപ്പാറ എന്നെ വിനോദ മേഖലയിൽ എത്താവുന്നതാണ്
അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്.
ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു.
വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം.
കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.